റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50-ഓടെ ചെറുകുന്ന് ചിടങ്ങീലിലായിരുന്നു സംഭവം നടന്നത്. വന്ദേഭാരത് എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. ചിടങ്ങീലിലെ അമ്മവീട്ടിൽ താമസിച്ചുവരികയായിരുന്ന ഫെലിൻ, സമീപത്തെ ക്ലബ്ബിന്റെ കലാപരിപാടികൾ കാണാൻ പോയതായിരുന്നു. ഈ വീട്ടിൽ നിന്ന് 250 മീറ്റർ അകലെ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിപാടിക്കിടെ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോൾ മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.

ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ഭയന്നുപോയ സുഹൃത്തുക്കൾ അപകട വിവരം ആദ്യ അറിയിക്കാതിരുന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. വണ്ടി വരുന്ന ശബ്ദം കേൾക്കാൻ പറ്റിയില്ല എന്നാണ് കൂട്ടുകാർ പറഞ്ഞത്. ശരീരം മുഴുവൻ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പിന്നീട് നാട്ടുകാരും കണ്ണപുരം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫെലിൻ, കട്ടക്കുളം സ്വദേശി കെ.എഫ്. അനീഷിന്റെയും ഷീജയുടെയും മകനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...