പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി

For full experience, Download our mobile application:
Get it on Google Play

ലക്കനൗ : ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു യുവാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ് രജിസട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. വഴിയില്‍ വെച്ച് പ്രതികളിലൊരാളായ 15 കാരന്‍ കുട്ടിയെ കാറില്‍ കയറ്റി. സ്കൂളില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കുട്ടിയെ കാറില്‍ കയറ്റിയത്.

കാര്‍ കുറച്ച് മുന്നോട്ട് നീങ്ങിയതിന് ശേഷം മറ്റ് രണ്ട് പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നിവരും കാറില്‍ കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ മൂവരും ബലമായി ഒരു മുറിയില്‍ കൊണ്ടുപോവുകയും കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിക്ക് ബോധം വരുമ്പോഴേക്ക് പ്രതികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടിരുന്നു. ശേഷം പെണ്‍കുട്ടി സഹായത്തിനായി കരഞ്ഞുവിളിച്ചു. തുടര്‍ന്ന് തന്‍റെ അമ്മായിയോട് പെണ്‍കുട്ടി വിവരങ്ങള്‍ തുറന്നു പറയുകയും വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...