ലഹരിക്കെതിരെ ബോധവത്കരണ സിഗ്നേച്ചർ ചലഞ്ച് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും പോലീസ് എക്സൈസ് വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭാഗമായി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ബോധവത്കരണ സിഗ്നേച്ചർ ചലഞ്ച് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിൽ പ്രത്യേകമായി തയ്യാറാക്കിയ ക്യാൻവാസിലാണ് ഒപ്പ് ശേഖരണം നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളുമടങ്ങുന്ന നിരവധി ആളുകൾ സിഗ്നേച്ചർ ചലഞ്ചിൽ പങ്കെടുത്തു. തുടർന്ന് എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ സ്വീകരിച്ചു. സിഗ്നേച്ചർ ക്യാംപയിൻ്റെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി.നായർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ആർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലീന കെ.എസ്., മാനേജർ മനോജ് എൻ., അധ്യാപകരായ രാജിമോൾ വി.കെ, സ്മിത കെ. നായർ, പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...