Tuesday, May 21, 2024 9:19 am

സംസ്ഥാനത്ത് 50% വിദ്യാര്‍ത്ഥികളുമായി ജനുവരിയോടെ ക്ലാസുകള്‍ തുടങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അമ്പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ആലോചന. 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്‌കൂള്‍ എപ്പോള്‍ തുറക്കും, എപ്പോഴാകും പരീക്ഷ എന്നതാണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഇപ്പോഴത്തെ പ്രധാന ആകാംക്ഷ. ആറുമാസമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ അധ്യയനത്തിനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

അതിന് മുന്നോടിയായാണ് അന്‍പത് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താനുള്ള നിര്‍ദ്ദേശം. അധ്യാപകരെത്തും പോലെതന്നെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍ദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് സ്ഥിതിയും നോക്കും. ക്ലാസ് തുറക്കുമ്പോഴും പരീക്ഷാ നടത്തിപ്പില്‍ ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മാര്‍ച്ചില്‍ പരീക്ഷ നടത്തണമെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ തീര്‍ക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്‌നമാണ്. സിലബസ്സ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാര്‍ച്ചില്‍ വരാനും സാധ്യതയുണ്ട്. മാത്രമല്ല സിബിഎസ്ഇ അടക്കമുള്ള പൊതുപരീക്ഷകളില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാകും പരീക്ഷയിലെ തീരുമാനം. പത്ത്, പന്ത്രണ്ട് ഒഴികെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ ഏതെങ്കിലും തരത്തില്‍ പരീക്ഷ നടത്തുകയോ പരിഗണിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിൽ വൻ കവർച്ച ; വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

0
കണ്ണൂർ: പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ...

ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം : സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി...

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ...

ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു ; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

0
പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി....

ട്രിപ്പല്ല ജീവനാണ് വലുത്..; പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞ് സ്വകാര്യ ബസ്, ജീവനക്കാരുടെ ഇടപെടലിന് നിറഞ്ഞ...

0
പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. പാലക്കാട്...