കുമ്പള : ദേവീമഠത്തിന് സമീപത്തെ വിദ്യാർഥിനി സ്നേഹ (17) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക സ്വദേശി അറസ്റ്റിൽ. ബീജാപ്പൂരിലെ വിശാൽ റാത്തോഡി (19) നെയാണ് കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ് അറസ്റ്റുചെയ്തത്. സ്നേഹയുടെ സഹപാഠിയായിരുന്നു വിശാൽ.
സ്നേഹയുടെ മൊബൈൽഫോണിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു. മംഗളൂരുവിലെ വിദ്യാർഥിനിയായിരുന്ന സ്നേഹയെ സെപ്റ്റംബർ 17 നാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്