ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; രണ്ടു കടകൾ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊട്ടാരക്കര പുത്തൂർ റോഡിൽ മുസ്ലിം സ്ട്രീറ്റ് മേൽ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു കടകൾ കത്തി നശിച്ചു. ഇന്നലെ പുലർച്ച 5.30 നാണ് സംഭവം. ചായക്കടയുടമ മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകൾ വീട്ടിൽ ഇസ്മായിലിന് (58) പരിക്കേറ്റു. ഗ്യാസ് സിലിണ്ടറിെന്‍റെ പൊട്ടിത്തെറിച്ച ചീളുകൾ കാലിൽ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇസ്മായിലിെന്‍റെ കടയ്ക്ക് സമീപമുള്ള രാജീവ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്ഹോൾസ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയിൽ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. രാവിലെ കടതുറന്ന ഇസ്മായിൽ പതിവുപോലെ അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സിലിണ്ടർ ലീക്കായി ചെറിയ തോതിൽ തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്.

ഭയന്നുപോയ ഇസ്മായിൽ പെട്ടെന്നു തന്നെ കടയിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിമാറിയതും തീ ആളിപ്പടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്‌സൺ അനിത ഗോപകുമാർ, കൗൺസിലർ ഫൈസൽ ബഷീർ എന്നിവരും സ്ഥലം സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...