റാന്നി : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന സ്വച്ചതാഹി സേവ, മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ശുചിത്വ മഹായജ്ഞം വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു കൊണ്ട് നടത്തി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ശുചിത്വ പ്രതിജ്ഞ എടുത്തു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരം സമിതി അദ്ധ്യക്ഷ എസ് രമാദേവി, ടി.കെ രാജന്‍, രാജി വിജയകുമാര്‍, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മ്മാരായ ജൂബി, വൈശാഖ്, തൊഴിലുറപ്പ് പ്രതിനിധി ജസ്റ്റിന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ആശാ വര്‍ക്കര്‍മ്മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി അംഗന്‍വാടികള്‍, കുടുംബക്ഷേമ ഉപ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ജവഹര്‍ നവോദയ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. നവോദയ-പെരുന്തേനരുവി, വെച്ചൂച്ചിറ-കക്കുടുക്ക, വെച്ചൂച്ചിറ- നെല്ലിശേരിപാറ എന്നീ റോഡുകളുടെ പരിസരം ശുചീകരിച്ചു. വള്ളിയാംങ്കയം, കുമ്പിത്തോട്, പരുവ, വാറ്റുകുന്ന്, കക്കുടുക്ക തോടുകളും കുന്നം, കൂത്താട്ടുകുളം, നായിത്താനി എന്നീ കുളങ്ങള്‍ ഉള്‍പ്പെടെ 75 ഇടങ്ങള്‍ ശുചീകരിച്ചു. വിവിധ ഇടങ്ങളിലായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ,സ്ഥിരം സമിതി ചെയര്‍മ്മാന്‍മാരായ ഇ.വി വര്‍ക്കി, രമാദേവി, നിഷ അലക്‌സ് അംഗങ്ങളായ ഷാജി കൈപ്പുഴ, നഹാസ്, പ്രസന്നകുമാരി, ടി.കെ രാജന്‍, രാജിവിജയകുമാര്‍, സജി കൊട്ടാരം, ജിനു, എലിസബത്ത്, ജോയി ജോസഫ്, റംസി ജോഷി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്കൂള്‍ പി.ടി.എ, അംഗന്‍വാടി വെല്‍ഫയര്‍ കമ്മറ്റികള്‍, കമ്മൂണിറ്റി നെഴ്‌സസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മ്മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് ഇത്രയും പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്നും നിശ്ചയിച്ചിട്ടുള്ള ബാക്കി ഇടങ്ങള്‍ ഒക്ടോബര്‍ മൂന്നിന് പൂര്‍ത്തീകരിക്കുമെന്നും ഒക്ടോബര്‍ 2ന് രാവിലെ 9.30ന് വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയ ശുചിത്വ പാര്‍ലമെന്റും ശുചിത്വ ക്വിസ് ഫൈനലും നടക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് പറഞ്ഞു. ശുചിത്വ പാര്‍ലമെന്റിനോട് അനുബന്ധിച്ച് ശുചീകരണ അവബോധം പ്രമേയമാക്കി കോളേജ് വിദ്യാര്‍ത്ഥികളും സാമൂഹ്യ സംഘടനകളും തയ്യാറാക്കിയ മൊബൈല്‍ റീല്‍സുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.