മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ : ശുചിത്വ മിഷൻ ജില്ലാതല ചിത്രപ്രദർശനത്തിന് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഉപക്യാമ്പയിനായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന്റെ ഭാ​ഗമായി കുട്ടികളിൽ ശുചിത്വ സംസ്കാരം നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി ചിത്രപ്രദർശനം നടത്തും. 2024 സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാ​ഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലെ കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്ര പ്രദർശത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മല്ലപ്പുഴശ്ശേരി സിഎംഎസ് എച്ച്എസ്എസ്സിൽ വെച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും.

ഇലന്തൂർ ബ്ലോക്ക് ആരോ​ഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി ലാലു പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേഴി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് മെമ്പർ ജിജി ചെറിയാൻ മാത്യു, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ എസ് അനിൽ കുമാർ, എക്സ്റ്റെഷൻ ഓഫീസർ (വനിതാ ക്ഷേമം) പി ഉഷ, സിഎംഎസ് എച്ച്എസ്എസ് സ്കൂൾ പ്രിൻസിപ്പൽ ജോൺ വർ​ഗീസ്, ഹെഡ്മാസ്റ്റർ ഷിബു ജോയ്, സ്കൂൾ മാനേജർ റവ. ഫാ. പ്രിൻസ് ജോൺ, പിടിഎ പ്രസിഡന്റ് അനിൽ മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...