Saturday, July 5, 2025 2:55 pm

വിദേശത്തെ ജോലിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് തരില്ല ; സര്‍ക്കുലറുമായി ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ജോലി ആവശ്യത്തിന് ഇനി പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല. സ്വഭാവം നല്ലതാണ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് എന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കി. ‘പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്നതിന് പകരമായി ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി നല്‍കുക.

ഇതാകട്ടെ സംസ്ഥാനത്തിന് അകത്തുള്ള ജോലിക്കായോ മറ്റോ മാത്രമായിരിക്കും നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കുകയാണ് വേണ്ടത്. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാല്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. മാത്രമല്ല ഇതിന് പകരം കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നത് എങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വിദേശ രാജ്യങ്ങളിലെ ജോലിയ്ക്കും മറ്റും നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് നല്‍കേണ്ട എന്ന് ഹൈക്കോടതി അറിയിച്ചത്.

ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് പോലീസ് പിന്‍വാങ്ങിയത്. ചില രാജ്യങ്ങളില്‍ ജോലി ലഭിക്കണം എങ്കില്‍ സ്വഭാവം മികച്ചതാണ് എന്ന സര്‍ട്ടിഫിക്കറ്റ് വേണം എന്ന് വന്നതോടെ ആണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കുവൈറ്റില്‍ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഇത് നല്‍കുന്നുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊപോലീസ് മേധാവി അനില്‍ കാന്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...

മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി

0
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ...

ഔഷധ ചെടിയായ കല്ലൂർ വഞ്ചി കല്ലാറിൽ നിന്ന് അപ്രത്യക്ഷമായി

0
കോന്നി : മൂത്രാശയ കല്ലിന് ഏറ്റവും മികച്ചതെന്ന് ആയൂർവേദം...

മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യാപക...