ഇന്‍സ്റ്റഗ്രാമിലെ ജോലി പരസ്യത്തില്‍ ക്ലിക്ക് ചെയ്തു ; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സമൂഹ്യമാധ്യമങ്ങള്‍ തുറന്നാല്‍ അതില്‍ നല്ലൊരു ശതമാനവും ജോലി ഒഴിവുകളെ കുറിച്ചുള്ള പോസ്റ്റുകളായിരിക്കും. ഇതില്‍ ഏറെയും വ്യാജ പരസ്യമോ തട്ടിപ്പുകളോ ആയിരിക്കും. ജോലി അന്വേഷിക്കുന്നവരാകട്ടെ അതില്‍ വീഴുകയും ചെയ്യും. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ട ജോലി അന്വേഷണ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

ഇന്‍സ്റ്റാഗ്രാമിലെ ജോലി പരസ്യത്തിന്റെ കൂടെ കൊടുത്തിരുന്ന ലിങ്കില്‍ യുവതി ക്ലിക്ക് ചെയ്തു. തുടര്‍ന്ന് ‘എയര്‍ലൈന്‍ജോബലിന്ത്യ’ എന്ന മറ്റൊരു ഐഡിയിലേക്കാണ് എത്തുകയും അതില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കുകയും ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി വിവരങ്ങള്‍ നല്‍കിയതിന് ശേഷം രാഹുല്‍ എന്നയാളില്‍ നിന്ന് ഫോണ്‍ വന്നു. രജിസ്‌ട്രേഷന്‍ ഫീസായി 750 രൂപ അയക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ് പാസ് ഫീസ്, ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. രാഹുല്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നത് തുടര്‍ന്നപ്പോള്‍ പന്തികേടുണ്ടെന്ന് തോന്നിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് കൂടുതല്‍ പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍നമ്പര്‍ ലൊക്കേഷനും ഇതേഭാഗത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്ന് ഡിസിപി സഞ്ജയ് സെയ്‌നെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യമായല്ല പ്രതി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ തട്ടിപ്പ് തുടങ്ങിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ കാണുന്ന ജോലി ഒഴിവുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...