തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തി നിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്‌ചയില്‍ നടപടി. മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു.