ഓക്ക്ലയുടെ സ്പീഡ് ടെസ്റ്റില്‍ വി ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിയുടെ ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്നതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്കാണെന്ന് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഓക്ക്ല. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്‌വര്‍ക്ക് ഡയഗ്‌നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തിലെ മുന്നിരക്കാരാണ് ഓക്ക്ല. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മറ്റെല്ലാ ഓപ്പറേറ്റര്‍മാരുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വേഗത്തിലുള്ള ഡൗണ്‍ലോഡ്, അപ്ലോഡ് വേഗതയാണ് വി ലഭ്യമാക്കിയത്.

കേരളത്തിലുടനീളമുള്ള 4ജി ഉപയോക്താക്കള്‍ നടത്തിയ സ്പീഡ്‌ ടെസ്റ്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഓക്ക്ല ഏറ്റവും സ്ഥിരവും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക് സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, സിക്കിം, അസം, നോര്‍ത്ത് ഈസ്റ്റിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിയുടെ ഗിഗാനെറ്റ് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് കമ്പനി അവകാശവാദം മുംബൈ, ദില്ലി എന്‍സിആര്‍, കൊല്‍ക്കത്ത എന്നീ മെട്രോലജഗ നഗരങ്ങള്‍ക്ക് പുറമെ കൊച്ചി അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ആഗ്ര തുടങ്ങി രാജ്യത്തെ 120 പ്രധാന നഗരങ്ങളിലെ സ്പീഡ് ചാര്‍ട്ടുകളിലും ഗിഗാനെറ്റ് ഒന്നാമതെത്തി.

ഏറ്റവും പുതിയ സാങ്കേതിക വിന്യാസങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് ഏകീകരണത്തിലൂടെ ഭാവിയില്‍ വേണ്ട ഒരു നെറ്റ്‌വര്‍ക്ക് നിര്‍മിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്കുളള അംഗീകാരമാണ് ഓക്ക്ലയുടെ ഈ അംഗീകാരമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ ചാമ്പ്യനാകാന്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് തങ്ങളെ സഹായിക്കുന്നുണ്ട്, ഇത് ഡിജിറ്റല്‍ ഉപഭോക്താക്കളുടെ ഉയര്‍ന്ന ആവശ്യങ്ങള്‍ ശക്തിപ്പെടുത്താനും തങ്ങളെ പ്രാപ്തരാക്കും എന്നും രവീന്ദര്‍ ടക്കര്‍ കൂട്ടിച്ചേര്‍ത്തു.

12,000ല്‍പരം ഇന്‍സ്റ്റാളേഷനുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത മാമിമോ വിന്യാസങ്ങളിലൊന്നാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്ത്യയില്‍ നടത്തിയത്. പ്രധാന വിപണികളിലെ ലോകത്തിലെ ഏറ്റവും വലിയ ഡിഎസ്ആര്‍ വിന്യാസം മൂലം സമീപകാലത്ത് ഉയര്‍ന്ന ഉപയോഗം ഉണ്ടായിരുന്നിട്ടും വേഗത ഗണ്യമായി വര്‍ദ്ധിച്ചു. നൂറു കോടിയോളം ഇന്ത്യക്കാര്‍ക്കാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 4ജി കവറേജ് ഇപ്പോള്‍ ലഭ്യമാകുന്നത്. ലോകത്തില്‍ തന്നെ ആദ്യമായി ഏറ്റവും വലിയ ശൃംഖലകളുടെ സംയോജനം റെക്കോഡ് സമയത്തില്‍ പൂര്‍ത്തിയാക്കിയതിന്റെയും സപെക്ട്രം പുനര്‍നിര്‍മ്മിച്ചതിന്റെയും ഫലമാണ് ഗിഗാനെറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...