ഫോൺ നമ്പർ നൽകി മോഷ്ടാവ് 11,000 കവർന്നു ; അതേ നമ്പർ ഉപയോഗിച്ച് പ്രതിയെ പൊക്കി

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ നൽകുകയും ചെയ്തശേഷം പണം കവർന്നയാളെ അതേ ഫോൺ നമ്പർ ഉപയോഗിച്ച് റെയിൽവേ പോലീസ് പിടികൂടി. മാന്നാർ ഇരമത്തൂരിൽ നിന്ന് വിവാഹം കഴിച്ചു ഇവിടെ താമസമാക്കിയ ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പോലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത്.

സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്തു നിന്ന് പാലക്കാട്ടേക്കു യാത്ര ചെയ്യുന്നതിനിടെയാണ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാനായി പോയ സമയത്ത് ബാഗിൽ നിന്ന് 11,000 രൂപ എടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

വീട്ടമ്മ പാലക്കാട് എത്തിയ ശേഷമാണ് പണം നഷ്ടപ്പെട്ടെന്ന് അറിയുന്നത്. വീട്ടമ്മ റെയിൽവേ പോലീസിന് പ്രതിയുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയത്. കേരള പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂർ ആർപിഎഫ് എസ്ഐ രതീഷ്, സിപിഒമാരായ ലാലു, ഡേവിസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...