Monday, April 21, 2025 6:10 am

കാലാവസ്ഥാവ്യതിയാനം : അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച (ഹംഫുൾ ആൽഗൽ ബ്ലൂം) വർധിക്കുന്നതായി വിദഗ്ധർ. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അറിബിക്കടലിൽ 2000 മുതൽ 2020 വരെയുള്ള കാലളവിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച ഏകദേശം മൂന്ന മടങ്ങ് വർധിച്ചിട്ടുണ്ടെന്നും മത്സ്യശാസ്ത്രജ്ഞർ പറയുന്നു.

കൊച്ചിയിൽ നടക്കുന്ന വൺ ഹെൽത് അക്വാകൾച്ചർ ഇന്ത്യ ശിൽപശാലയിലാണ് ഈ അഭിപ്രായമുയർന്നത്. യുകെ ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എൺവയൺമെന്റ്, ഫുഡ് ആന്റ് റൂറൽ അഫയേഴ്‌സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) സംയുക്തമായാണ് കൊച്ചിയിൽ ശിൽപശാല സംഘടിപ്പിക്കുന്നത്.

ഇതുസംബന്ധമായി മുൻകൂട്ടി പ്രവചനവും മുന്നറിയിപ്പ് സംവിധാനവും അനിവാര്യമാണെന്ന് ധാക്കയിലെ സാർക് അഗ്രികൾച്ചർ സെന്റർ (സാക്) സീനിയർ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ ഗ്രിൻസൻ ജോർജ് പറഞ്ഞു. ഇത്തരം ആൽഗകൾ ക്രമാതീതമായി വളരുന്നത് മീനുകളുടെ ജീവന് ഭീഷണിയാണ്. ഇത് കടലിലെ കൂടുമത്സ്യകൃഷി പോലെയുള്ള കൃഷിരീതികളെ സാരമായി ബാധിക്കും.
മുന്നറിയിപ്പ് സംവിധാനം വരുന്നതോടെ കടലിൽ മത്സ്യകൃഷി നടത്തുന്നവർക്ക് നേരത്തെ വിളവെടുപ്പ് നടത്താൻ സഹായിക്കും. തീരദേശങ്ങളിൽ താമസിക്കുന്നവർക്കിടയിലെ മൽസ്യകർഷകർക്കിടയിൽ ജലജന്യരോഗങ്ങൾ വർധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള പ്രളയം, തീരശോഷണം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ തീദദേശജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരസഹകരണത്തിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ മത്സ്യകൃഷി സംവിധാനം ഇന്ത്യയിൽ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല നടത്തുന്നത്. ആന്റിബയോട്ടിക്കുകൾക്കെതിരെയുള്ള പ്രതിരോധശേഷി ആഗോളതലത്തിൽ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണുയർത്തുന്നതെന്ന് സിഫാസ്-യുകെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഡേവിഡ് വെർണർ ജെഫ്രി പറഞ്ഞു. ഇത് തടയുന്നതിന് സുരക്ഷിതമായ അക്വാട്ടിക് ഹെൽത് മാനേജ്‌മെന്റ് സംവിധാനം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം മത്സ്യകൃഷി മേഖലക്ക് വൻഭീഷണിയാണെന്ന്് സിഫാസ്-യുകെ ശാസ്ത്രജ്ഞൻ ഡോ റിച്ചാർഡ് ഹീൽ പറഞ്ഞു. ഡോ ബെൻ മാസ്‌കെറി, ഡോ ഫ്രാങ്ക് ഡാൽ മോലിൻ, ഡോ കിഷോർ കുമാർ ക്രിഷ്‌നാനി, ഡോ കുൽദീപ് കെ ലാൽ എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...