കാലാവസ്ഥാ പ്രതിസന്ധിയെ ശുഭാപ്തി വിശ്വാസത്തോടെ നേരിടണം : പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലാവസ്ഥാ പ്രതിസന്ധിയെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ നാം ഓരോരുത്തരും തയ്യാറാകണം എന്ന് കേരള സർവ്വകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ക്രിസ്ത്യൻ കോളജിലെ ഭൂമിത്രസേന ക്ലബ്ബ് സംഘടിപ്പിച്ച പരിസ്ഥിതിയ്ക്കായുള്ള ജീവിതശൈലി പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിഷ്‌ക്രിയത്വം വെടിഞ്ഞ് വ്യക്തിഗത തലത്തിൽ നാം ചെയ്യുന്ന ഭൗമസൗഹൃദ ഇടപെടലുകൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരിശീലന പദ്ധതികളിലൂടെ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് ജീവിതശൈലി ക്രമീകരിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പരിസ്ഥിതി സൗഹാർദ ജീവിതശൈലിയിലൂടെ വ്യക്തികൾക്കും സമൂഹത്തിനും രാജ്യത്തിന്റെ സന്തോഷസൂചിക വർധിപ്പിക്കാൻ കഴിയും എന്ന് പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ പറഞ്ഞു. പ്രകൃതിയോട് നാം സൗഹൃദപരവും സമാധാനപരവുമായ ഒരു ബന്ധം രൂപപ്പെടുത്തിയേ മതിയാവൂ. എങ്കിൽ മാത്രമേ ഇവിടെ മനുഷ്യജീവിതം സാധ്യമാകൂ അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ശാസ്ത്രജ്ഞനായ ഡോ. സി. പി. ഷാജി, വനം വകുപ്പിൽ അസിസ്റ്റന്റ് കൺസർവേറ്റർ ആയ മുഹമ്മദ്‌ അൻവർ, കടലാമ സംരക്ഷക കൂട്ടായ്മയിലെ അംഗമായ സജി ജയമോഹൻ, മാലിന്യ സംസ്കരണ വിദഗ്ധനായ താജുദ്ദീൻ, ഹരിപ്പാട് പ്രകൃതി ജൈവകലവറയിലെ വിജിത്ത് വി. സി., വാണി വി. എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

വിവിധ കോളജുകളിൽ നിന്നായി എഴുപതോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഇതിന്റെ തുടർ പ്രവർത്തനം എന്ന രീതിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ അവബോധ, കർമ്മ പദ്ധതികൾ ഭൂമിത്രസേന ക്ലബ്‌ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന് പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി അറിയിച്ചു. ഭൂമിത്രസേന ക്ലബ്‌ കൺവീനർ ഡോ. ആർ. അഭിലാഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...