നൈജീരിയ: നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പന്ത് തലയിൽ വെച്ചുകൊണ്ട് നേരെ നടക്കാൻ പോലും കഴിയില്ല. എന്നാൽ തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജീരിയക്കാരൻ. ടോണി സോളമൻ, എന്ന യുവാവ് ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്. “സ്വയം വെല്ലുവിളിക്കാനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കാനും” ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്നും ടോണി പറഞ്ഞു. റെക്കോർഡിനായി ടോണി രണ്ട് മാസത്തെ പരിശീലനം നടത്തി.
തന്റെ സ്റ്റണ്ട് കാണാൻ തടിച്ചുകൂടിയ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് അദ്ദേഹം ഇത് പരീക്ഷിച്ചത്. 120 പടികൾ ഉള്ള കുത്തനെയുള്ള കയറ്റം വെറും പന്ത്രണ്ടര മിനിറ്റിനുള്ളിൽ അദ്ദേഹം പൂർത്തിയാക്കി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. ടോണി ചുക്വൂബുക്ക ഫ്രീസ്റ്റൈൽ അക്കാദമിയുടെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. വർഷങ്ങളായി, കിഡ് എച്ചെ, വിൻസെന്റ് ഒകേസി, വിക്ടർ റിച്ചാർഡ് കിപ്പോ, കോൺഫിഡൻസ് കിപ്പോ തുടങ്ങിയ നിരവധി റെക്കോർഡ് പ്രതിഭകളെ അക്കാദമി സൃഷ്ടിച്ചു. അവരുടെ പേരിൽ നിരവധി ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിലുകൾ നേടിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-