കൊച്ചി : ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം. കോട്ടൺ ബസാർ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. അര ലക്ഷം രൂപയുടെ തുണിത്തരങ്ങൾ നഷ്ടമായെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കടയിൽ സൂക്ഷിച്ച മൂവായിരം രൂപയും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്.
കവർച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ കവർച്ചയാണിത്. എന്നാൽ കഴിഞ്ഞ രണ്ട് കേസുകളിലും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.