പേരില്‍ മാത്രമേ വഴുതന എന്നുള്ളു. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍ വളരെ നല്ലതാണ്. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത ഈ ചെടിയ്ക്ക് കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. ഒരിക്കല്‍ നട്ടാല്‍ അതിന്റെ വിത്തുകള്‍ മണ്ണില്‍ കിടന്നു വീണ്ടും തനിയെ ചെടി വളര്‍ന്നു വരും. വളരെ എളുപ്പത്തില്‍ വേലികളില്‍ പടര്‍ന്നു പന്തലിക്കും. നട്ടു വളരെ ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്. ഇത് വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാം. പ്രത്യേക പരിചരണം ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രാണികളുടെയോ കീടങ്ങളുടെയോ ആക്രമണത്തില്‍ നിന്ന് മുക്തമാണ്. ഇത് വളരെ ലളിതമായ ഒരു പച്ചക്കറിയാണ്. ആര്‍ക്കും ബുദ്ധിമുട്ടുകള്‍ കൂടാതെ നിത്യ വഴുത കൃഷി ആരംഭിക്കാം. വൈകുന്നേരങ്ങളിലാണ് പൂക്കള്‍ വിരിയുന്നത്. ഇത് വളരെ സുന്ദരമായ കാഴ്ച്ചയാണ്. അത് കൊണ്ട് തന്നെ ഇതൊരു അലങ്കാര ചെടിയായും വളര്‍ത്താവുന്നതാണ്. വളരെയധികം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇതില്‍ നാരുകള്‍, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറി ചെടി വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി തുടങ്ങുന്നത്. ഇത് പ്രാദേശികമായി ലഭ്യമാണ്. ഇത് വളരുന്നതിന് സൂര്യപ്രകാശം ലഭിക്കുന്ന ചരല്‍ കലര്‍ന്ന മണ്ണാണ് ഇതിന് വളരെ നല്ലത്. ഈ ചെടിയുടെ പ്രധാന നേട്ടം 1-2 മാസത്തിനുള്ളില്‍ നമുക്ക് ഫലം ലഭിക്കും എന്നതാണ്. നിത്യവഴുതന എല്ലാ കാലങ്ങളിലും നമുക്ക് കൃഷി ചെയ്യാം. മഴക്കാലത്ത് ജലസേചനത്തിന്റെ ആവശ്യമില്ല. കുറച്ച് വെള്ളം തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. പൂക്കള്‍ പൂത്ത് നാല് ദിവസത്തിനകം ഇത് കായ് ആയി മാറും. നല്ല വളര്‍ച്ച ഉള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍കിലോ വരെ നിങ്ങള്‍ക്ക് കായ ലഭിക്കും.