മുംബൈ : ‘ക്ലബ് ഹൗസ്’ ചാറ്റിനിടെ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയ മൂന്നുപേരെ മുംബൈ പോലീസ് ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഹരിയാന കോടതിയില്‍ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും. മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. അതിവേഗം നടപടിയെടുത്ത മുംബൈ പോലീസിനെ അഭിനന്ദിച്ച് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. വിവാദ ചാറ്റിന്‍റെ സംഘാടകരുടെ വിവരങ്ങള്‍ ക്ലബ് ഹൗസ്, ഗൂഗിള്‍ കമ്ബനികളോട് ഡല്‍ഹി പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം ; മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment