ന്യൂഡല്‍ഹി : ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ പ്രതികളിലാെരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പോലീസ്. കോഴിക്കോട് സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ് വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഡല്‍ഹി പോലീസ് സൈബര്‍ സെല്‍ നിര്‍ദ്ദേശിച്ചു. കേസില്‍ ആറു പേരെയാണ് ഇതുവരെ പോലീസ് തിരിച്ചറിഞ്ഞത്. കേസില്‍ ലക്നൗ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതിനെതിരെ കേസുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് നോട്ടീസ് നല്‍കിയത്. ലക്നൗ സ്വദേശിയായ 18 കാരനാണ് പ്രധാന പ്രതി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിയോ ചാറ്റ് റൂം തുറന്നതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം 18 കാരന്‍ മോഡറേറ്റര്‍ അവകാശം അയാള്‍ക്ക് കൈമാറുകയും ചെയ്തു.
ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം ; പ്രതികളിലാെരാള്‍ മലയാളി പെണ്‍കുട്ടി
RECENT NEWS
Advertisment