കഞ്ചാവും എംഡിഎംയുമായി ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം നാല് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കഞ്ചാവും എംഡിഎംയുമായി രണ്ടു കേസുകളിലായി നാല് പേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടില്‍ ഷമല്‍ ഹംസ (22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സല്‍ നാസര്‍ (22), അന്‍സല്‍ നാസര്‍ (24) എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജംക്ഷനു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാറില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി. പട്ടയംകവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഫ്‌സലിന്റെ സഹോദരന്‍ അന്‍സല്‍ നാസറിനെ അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. മറ്റൊരു പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...