ലോക കേരള സഭ സമ്മേളനം : ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല, അനാരോഗ്യം കാരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം. വൈകീട്ട് അഞ്ച് മണിയോടെയാണ് നിശാഗന്ധയില്‍ പരിപാടികള്‍ ആരംഭിച്ചത്. പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളും ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷനാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 17, 18 തീയതികളില്‍ നിയമസഭ മന്ദിരത്തിലാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ വികസനകാര്യത്തില്‍ അതീതവതത്പരരാണ് പ്രവാസി സമൂഹം. വികസിത വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസന പദ്ധതികളാണ് കേരളത്തില്‍ തുടക്കം കുറിച്ചത്. അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ളതല്ല. പകരം കുറഞ്ഞത് 25 വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ നയസമീപന രേഖാ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സ്വീകരിച്ചു.

ഇതിനിടെ ലോക കേരള സഭയില്‍ ഇത്തവണയും പങ്കെടുക്കില്ലെന്ന് യു ഡി എഫ് അറിയിച്ചു. മുഖ്യമന്ത്രിക്കും യു ഡി എഫിനും എതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യു ഡി എഫിന്റെ സംഘടന പ്രതിനിധികളെ വിലക്കേണ്ടതില്ലെന്നും തീരുമാനിച്ചു. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നും ലോക കേരള സഭയില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...