തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പോലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച് ഒന്നു മുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമാണ്. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്. ആദ്യമായാണ് പോലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സര്‍ക്കാര്‍ നിയമിക്കുന്നത്.
2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്.