തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പരസ്യ നിലപാടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. തുടക്കത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നു. പിന്നീടുണ്ടായ നടപടികള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഇതുവരെ പുകഴ്ത്തിയ മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാട് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ സാമാന്യമര്യാദപോലും പാലിക്കാതെയാണ് മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘവുമായി ബന്ധമില്ലാത്തവരാണ് ഏജന്‍സികളുടെ നീക്കങ്ങള്‍ പ്രഖ്യാപിക്കുന്നത്. മുന്‍വിധിയോടെ അന്വേഷണം സംഘം പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. വികസന നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന് യശസുണ്ടാകുമെന്ന് ചിലര്‍ ഭയപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.