സ്​പീഡ്​ കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത്​ ഹൈക്കോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിരത്തുകളില്‍ സ്ഥാപിച്ച സ്​പീഡ്​ കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത്​ ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്​.

മോട്ടോര്‍ വാഹന നിയമപ്രകാരം നിരത്തുകളില്‍ ഓരോ വാഹനത്തി​െന്‍റയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്​. കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്​. പരമാവധി വേഗതയെക്കുറിച്ച്‌ അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് കാമറകളില്‍ പതിയുകയും പിന്നീട്​ അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന്​ പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ്​ വാഹന ഉടമകള്‍ക്ക്​ ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട്​ സിജു കമലാസനന്‍ പറഞ്ഞു.

മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ്​ ജസ്റ്റിസ് രാജാ വിജയ രാഘവന്റെ ഇടക്കാല ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...