ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ പ്രമുഖർക്ക് ഒന്നിലധികം വോട്ടുണ്ട്. ചെന്നിത്തലയിൽ എംഎൽഎമാർക്കും സ്ഥാനാർത്ഥികൾക്കും നാലും അഞ്ചും വോട്ടുണ്ട്. പെരുമ്പാവൂർ എംഎൽഎയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ട്. കയ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിലെ ഉള്ളടക്കം നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കത്ത് ജനദ്രോഹ നടപടി ലക്ഷ്യംവച്ചുള്ളതാണ്. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിഷു കിറ്റ് അനുവദിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആവശ്യം. ഏപ്രിൽ ആറിന് മുൻപ് ക്ഷേമ പെൻഷൻ നൽകരുതെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...