തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഓണക്കാലത്ത് ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രതിദിന കേസുകള്‍ 40,000 വരെ എത്തിയാക്കമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനവും ശരാശരി മരണം നൂറുമാണ് സംസ്ഥാനത്ത് നിലവില്‍. ഓണാവധിയായതിനാല്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ഓണത്തിരക്കിന്റെ പ്രതിഫലനം ഉണ്ടാകാന്‍ കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വേണ്ടി വരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് മുമ്പ് തന്നെ വാക്സിനേഷന്‍ വേഗത്തിലാക്കി പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയുകയെന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാല്‍ ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.