Thursday, July 3, 2025 8:19 am

അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളിലേക്ക് ഉന്നം പിഴയ്ക്കാത്ത സ്വപ്നം കൈമാറാന്‍ അധ്യാപകര്‍ക്ക് സാധിക്കുമ്പോഴാണ് വിദ്യാലയങ്ങള്‍ക്ക് ചരിത്രം നിര്‍മിക്കാന്‍ കഴിയുകയെന്ന് ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഭാവിയില്‍ നല്ല മനുഷ്യരാകാനുള്ള കര്‍മ്മമാണ് സ്‌കൂളുകളില്‍ നടക്കുന്നത്. റാന്നിയുടെ ഭാവി ക്ലാസ് മുറികളിലാണെന്നും ലോകത്തിന്റെ മാറുന്ന വൈജ്ഞാനിക സാധ്യതകളിലേക്ക് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ ഉയരുന്നതിനാണ് നോളജ് വില്ലേജ് എന്ന ആശയം നടപ്പാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

ലൈബ്രറി ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതകുറുപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.പ്രസാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി.ജയശ്രീ, വെണ്ണിക്കുളം എഇഒ സുധാകരന്‍ ചന്ദ്രത്തില്‍, കെ.റ്റി സുബിന്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, ഡിപിഒ എ.കെ പ്രകാശ്, അഡ്വ.കെ.എന്‍ മോഹന്‍ ദാസ്, തോമസ് ദാനിയേല്‍, എം.പി സോമശേഖരന്‍ പിള്ള, കെ.എം വര്‍ഗീസ്, മാത്യു നൊച്ചുമണ്ണില്‍, കെ.സി മാത്യു, പി.ഉഷാകുമാരി, സുരേഷ് കണിപറമ്പില്‍, മെറിന്‍ സക്കറിയ, പിടിഎ പ്രസിഡന്റ് ജോസ് ജോര്‍ജ്, ഹെഡ്മിസ്ട്രസ് വി.അനിത എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എഞ്ചിനിയര്‍ ആശ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരു നിലകളിലായി എട്ട് ക്ലാസ് റൂമുകളുള്ള സ്‌കൂള്‍ കെട്ടിടം ഒന്നര വര്‍ഷം കൊണ്ട് ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...

മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി‌ ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

0
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക...

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....