പത്തനംതിട്ട : കോവിഡ് 19 കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ അഭിസംബോധനയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒത്തൊരുമയോടെ സജീവമായി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ തത്സമയ സംപ്രേഷണ ചടങ്ങ് വീക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തില്‍ ക്രമീകരിച്ചിരുന്ന തത്സമയ സംപ്രേഷണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അംഗങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു പ്രാദേശിക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട കര്‍ത്തവ്യങ്ങള്‍ വിജയിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും ജില്ലാപഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടിപ്രതിനിധികളും നാടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകമനസോടെ സമൂഹത്തിന് ആവശ്യമായ എല്ലാസഹായങ്ങളും ഉറപ്പാക്കും.
തത്സമയ സംപ്രേഷണത്തിനു മുന്നോടിയായി സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാപഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് അവശ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് യോഗം തീരുമാനിച്ചു. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു ജില്ലാ പഞ്ചായത്ത് നല്‍കിയിട്ടുള്ള പാലിയേറ്റീവ് കെയര്‍ ഫണ്ട് ഉപയോഗിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും തീരുമാനിച്ചു.
തത്സമയ സംപ്രേഷണചടങ്ങ് വീക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, സ്ഥിരംസമിതി അധ്യക്ഷരായ എലിസബത്ത് അബു, അഡ്വ.റെജി തോമസ്, അംഗങ്ങളായ എസ്.വി സുബിന്‍, ബിനിലാല്‍, വീനീത അനില്‍, സാം ഈപ്പന്‍, എം.ജി കണ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഡ്വ.എ.സുരേഷ് കുമാര്‍, വി.കെ പുരുഷോത്തമന്‍പിള്ള, എം.എസ് അനില്‍കുമാര്‍, ടി.എം ഹമീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍, സീനിയര്‍ സൂപ്രണ്ട് ഡി.സുരേന്ദ്രന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ തത്സസമയ സംപ്രേഷണ ചടങ്ങ് വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.