ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 50 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ സ​ർ​വീ​സുക​ളും 34 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കൊവിഡ് 19 വ്യാപനത്തെ തുടർന്ന്  പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 50 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​സ​ർ​വീ​സു​ക​ൾ റദ്ദ് ചെയ്തു. ഇതോടൊപ്പം 34 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​വ​സ​മാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്.

ഈ മാസം ഇതുവരെ ഇ​രു​നൂ​റി​ലേ​റെ വി​മാ​ന​സ​ർ​വീ​സു​ക​ള്‍ റദ്ദാക്കി. ഇ​വ​യി​ൽ കൂ​ടു​ത​ലും അന്താരാഷ്ട്ര സർവീസുകളാണ്. വി​മാ​ന ​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കുറഞ്ഞു. വൈ​റ​സ് ഭീ​തി​യെ​ത്തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ക്രീ​നിം​ഗ് ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും സ്‌​ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കു​മെന്നു  എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...