ആലപ്പുഴ : പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ നിരീക്ഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തില്‍ പോലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസില്‍ ചില ഉദ്യോഗസ്ഥര്‍ കുഴപ്പക്കാരാണ്. അത്തരം പ്രശ്‌നക്കാരെ നിരീക്ഷിച്ച് നടപടി കൈക്കൊള്ളും -മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തണമെന്ന നിലപാടും പിണറായി വിജയന്‍ സ്വീകരിച്ചു. കുട്ടനാട് എം.എല്‍.എയെ നിയന്ത്രിക്കേണ്ട കാര്യമില്ല. സി.പി.ഐയോട് ശത്രുത വേണ്ട. സി.പി.ഐയും എന്‍.സി.പിയും ഇടതു മുന്നണിയിലെ ഘടകകക്ഷികളാണ്. സി.പി.എം ആലപ്പുഴ ഘടകത്തിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചു.
പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
RECENT NEWS
Advertisment