കൊച്ചി: അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തില്ല. ദുബായ് വഴിയാണ് മടക്കയാത്ര. ദുബായ് എക്‌സ്‌പോയില്‍ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുക. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മയോ ക്ലിനിക്കിലേക്കു പോയത്.
മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല ; അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കും
RECENT NEWS
Advertisment