തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടാകുമെന്ന് ഇ.ഡി. സി.എം രവീന്ദ്രിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കും. സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു എന്നും ഇഡി വ്യക്തമാക്കി. വീണ്ടും നോട്ടീസ് നല്‍കല്‍ കസ്റ്റഡിയിലെടുക്കല്‍ തുടങ്ങിയവയില്‍ ഡല്‍ഹിയില്‍ നിന്നും ഇന്ന് തീരുമാനമുണ്ടാകും.
അന്വേഷണത്തോട് സഹകരിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കാനാണ് ഇ.ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊവിഡാനന്തര പരിശോധനയ്ക്കായാണ് ചികിത്സ തേടിയത്. തുടര്‍ പരിശോധനകള്‍ ആവശ്യമാണെന്ന് നിലവില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.