സി.എം രവീന്ദ്രന് ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്ത് വരും ; മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെയും ആഞ്ഞടിച്ച് കെപിസിപി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.എം രവീന്ദ്രന്റെ തുടര്‍ച്ചയായുള്ള ആശുപത്രി വാസത്തിനെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിക്കുന്നത്. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് സി.എം രവീന്ദ്രന്റെ ആശുപത്രി വാസമെന്ന് സംശയിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. രവീന്ദ്രന്റെ രോഗാവസ്ഥയെ കുറിച്ച് ആരോഗ്യ സംഘം കാര്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ പുറത്തുവരിക വമ്പന്‍ രഹസ്യങ്ങളായിരിക്കും. ഒടുവില്‍ മുഖ്യമന്ത്രിയും കുടുംബവും ജയിലിലേക്ക് പോകേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പുവേളയില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ കമ്മിറ്റിയെ വച്ചിരുന്നു. തന്റെ ശ്രദ്ധയില്‍പ്പെട്ട പരാതികളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നേരത്തെ നിര്‍ദ്ദേശിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...