പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തനതുഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ കൈമാറി. പത്തനംതിട്ട കളക്ടറേറ്റിലെത്തി ജില്ലാകളക്ടര്‍ പി.ബി നൂഹിന് മുഖ്യമന്ത്രിയുടെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ട്രഷറയില്‍ അടച്ച രേഖകള്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ കൈമാറി.
ജില്ലയില്‍ ആദ്യമായാണ് കോവിഡ് 19 പശ്ചാത്തലത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്രയും തുക ദുരിതാശ്യാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സി സജികുമാര്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.