പ്രവാസികള്‍ക്ക്​ ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസികള്‍ക്ക്​ ആവശ്യമായ മരുന്നുകള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രീകൃത സ്​ഥലത്തെത്തിച്ച്‌​ വിതരണം ചെയ്യാനാണ്​ ആലോചന. പ്രവാസികള്‍ക്കായി കൂടുതല്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. അതിനായി ദുബൈയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്നുണ്ട്​. ഇതുസംബന്ധിച്ച്‌​ ദുബൈ ഭരണാധികാരികളുടെ നടപടി അഭിനന്ദാര്‍ഹമാണ്​. ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക നിരന്തരം ബന്ധപ്പെടുന്നുമുണ്ട്​.

കേ​ന്ദ്രം സംസ്​ഥാനങ്ങള്‍ക്ക്​ സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ഉടന്‍ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. സംസ്​ഥാനത്ത്​ കാന്‍സര്‍ രോഗികളുടെ ചികിത്സക്കായി 21 കേന്ദ്രങ്ങള്‍ ഒരുക്കി​. ഡല്‍ഹിയില്‍ ദുരിതം അനുഭവിക്കുന്ന മലയാളി നഴ്​സുമാരുടെ കാര്യം പരിഗണിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ലോക്​ഡൗണ്‍ ഇളവുകള്‍ വ്യാഴാഴ്​ച നടക്കുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. ജാഗ്രത ശക്​തമായി തുടരാനാണ്​ തീരുമാനം. നിയന്ത്രണങ്ങളും തുടരും. അല്ലാത്തപക്ഷം രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്​. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കിയാല്‍ ശക്​തമായി നടപടിയുണ്ടാകും. അക്ഷയ സെന്ററുകള്‍ തുറക്കുന്നത്​ പരിഗണിക്കും.

സ്വകാര്യ ബസുകളുടെ നികുതി അടക്കേണ്ട തീയതി രണ്ട്​ തവണ സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു​. ഏപ്രില്‍ 30 വരെ വീണ്ടും നീട്ടാന്‍ അനുമതി നല്‍കി. ലേണേഴ്​സ്​ ലൈസന്‍സ്​ ലഭിച്ചവര്‍ക്ക്​ ഡ്രൈവിങ്​ ലൈസന്‍സ്​ എടുക്കേണ്ട കാലയളവ്​ പുനഃക്രമീകരീക്കാനും ​വാഹന വകുപ്പ്​ അധികൃതരോട്​ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...