Thursday, July 3, 2025 5:43 pm

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറേ കേസുകള്‍ ഒരേ സ്ഥലത്ത് കണ്ടെത്തുമ്പോഴാണ് സമൂഹവ്യാപനം ഉണ്ടായെന്ന് കണക്കാക്കപ്പെടുക. കേരളത്തില്‍ ഇത്തരം പത്തു-മുപ്പതോളം കേസുകള്‍ കണ്ടെത്തിയില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്ക് അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലേ എന്നും സ്വാഭാവികമായും സംശയമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യക്തിക്ക് രണ്ടാഴ്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരെയും പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ സാധിക്കില്ല. അതുകൊണ്ട് റൂട്ട് മാപ്പില്‍ കുറച്ചുപേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോയേക്കാം. അത്തരത്തില്‍ ഒരാള്‍ക്ക് പുതുതായി രോഗം ബാധിച്ചാല്‍ എപ്പിഡമോളജിക്കല്‍ ലിങ്ക് ഇല്ലെന്നു തന്നെ പറയേണ്ടിവരും. ഒറ്റപ്പെട്ട ഈ മുപ്പതോളം കേസുകളിലും കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതു കൊണ്ട് അവര്‍ സെക്കൻഡറി കോണ്‍ടാക്ടായി മാറുകയാണ് ചെയ്യുന്നത്. അല്ലാതെ അവര്‍ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കൊവിഡ് 19-ന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ചില പകര്‍ച്ചാവ്യാധികളില്‍ ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യരംഗം നാഥനില്ല കളരി ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് കെ സി വേണുഗോപാൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...