മലപ്പുറം : പത്താം ക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ദേവികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നു. വീട്ടിലെ ടിവി കേടായിരിക്കുന്നതും, സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ഭയന്നാണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അത്മഹത്യ ചെയ്തു
RECENT NEWS
Advertisment