തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്‌സ് ചാനലിലൂടെ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചു. മയക്കുമരുന്നിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണമെന്നും തലമുറ നശിക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ല. വലിയ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ ക്യാമ്പെയിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഒരുമാസം നീണ്ട് നിൽക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 9ന് കുടംബശ്രീ അയൽക്കൂട്ടങ്ങളിൽ ലഹരി വിരുദ്ധ സഭ നടത്തും. ഒക്ടോബർ 14ന് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌ററേഷനുകൾ എന്നിവടങ്ങളിൽ വ്യാപരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും.