തിരുവനന്തപുരം : കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന് വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം ഉന്നയിക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു വിമർശനവും പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് കേൾക്കാനിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ അഴിമതിയുടെ നാടായിരുന്നു കേരളം. അതിൽ നിന്ന് സംസ്ഥാനം ഒരുപാട് മാറിയതിന്റെ അസ്വസ്ഥതയാണ് അവർക്ക്. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർക്കാർ മുന്നോട്ടു പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടു പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയവരാണ്. വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ബഹിഷ്കരിച്ചത്. ഇങ്ങനെയാണോ ജനാധിപത്യത്തിൽ പെരുമാറേണ്ടത് എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു. കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ പാർലിമെന്റിൽ ശബ്‌ദം ഉയർത്തുന്നില്ല എന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. എന്ത് കൊണ്ട് അവിടെ നാക്ക് അനങ്ങുന്നില്ല. കേന്ദ്ര നയങ്ങളെ ഉള്ളാലേ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
END ———————————————————































