തിരുവനന്തപുരം: കോവിഡ് ചികില്‍സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ചികില്‍സയ്ക്കായി 25 ശതമാനം കിടക്കകള്‍ മാറ്റി വെയ്ക്കാനും തീരുമാനമായി. നിലവിലുള്ള കാരുണ്യ കോവിഡ് ചികില്‍സാ കുടിശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം എല്ലാ ആശുപത്രിയിലും ഒരേ നിരക്കെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികില്‍സയ്ക്ക് അമിത തുക ഈടാക്കരുത് : മുഖ്യമന്ത്രി
RECENT NEWS
Advertisment