Saturday, May 3, 2025 9:24 pm

​ഫയ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്താ​ന്‍ പാ​ടി​ല്ല : ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മുഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബു​ധ​നാ​ഴ്ച വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നു. സര്‍ക്കാ​ര്‍ ന​യം ന​ട​പ്പി​ലാ​ക്കു​ന്ന ഏ​റ്റ​വും സീ​നി​യ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ര്‍. ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രാ​ളു​ടെ കൈ​യി​ല്‍ ഫ​യ​ല്‍ എ​ത്ര​കാ​ലം വെ​യ്ക്കാം എ​ന്ന​തി​ന് പ​രി​ധി നി​ശ്ച​യി​ക്ക​ണം. ഒ​രു ഫ​യ​ല്‍ വളരെയധികം പേ​ര്‍ പ​രി​ശോ​ധി​ക്ക​ണോ എ​ന്ന് ചി​ന്തി​ക്ക​ണം. ഫ​യ​ല്‍ നീ​ക്ക​വും ഫ​യ​ലി​ലെ തീ​രു​മാ​ന​വും നിലവി​ലെ രീ​തി​യി​ല്‍ പോ​രാ. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ലോ​ച​ന വേ​ണം. തീ​രു​മാ​നം സ​ത്യ​സ​ന്ധ​മാ​യി കൈ​ക്കൊള്ളുമ്പോള്‍ അ​നാ​വ​ശ്യ​മാ​യ ഭ​യ​വും ആ​ശ​ങ്ക​യും ആ​ര്‍​ക്കും വേ​ണ്ടെ​ന്ന് വ്യക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കും. എ​ന്നാ​ല്‍ അ​ഴി​മ​തി കാ​ണി​ച്ചാ​ല്‍ ഒ​രു സം​ര​ക്ഷ​ണ​വും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്കല്‍ പ​ദ്ധ​തി ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ ര​ണ്ടു​ത​വ​ണ ന​ട​പ്പാ​ക്കി. ഇ​ത് ഭ​ര​ണ​ക്ര​മ​ത്തി​ന്റെ  ഭാ​ഗ​മാ​യി തീ​ര്‍​ക്ക​ണം. സ​ങ്ക​ട ഹ​ര്‍​ജി​ക​ള്‍, പ​രാ​തി​ക​ള്‍ എ​ന്നി​വ വ്യ​ക്തി​ഗ​ത പ്ര​ശ്ന​മാ​ണെ​ങ്കി​ലും അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ എ​ന്തെ​ല്ലാം എ​ന്നു​കൂ​ടി സെ​ക്ര​ട്ട​റി​മാ​ര്‍ ശ്ര​ദ്ധി​ക്ക​ണം. ഭ​ര​ണ​പ​രി​ഷ്ക​ര​ണ​വും ന​വീ​ക​ര​ണ​വും തു​ട​ര്‍​പ്ര​ക്രി​യയാ​യി ന​ട​ക്കേ​ണ്ട​താ​ണ്. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​നി​ലെ ശു​പാ​ര്‍​ശ​ക​ള്‍ ഗൗ​ര​വ​മാ​യി ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ച്ചോ എ​ന്ന് ഒ​രോ സെ​ക്ര​ട്ട​റി​യും പ​രി​ശോ​ധി​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് 18 മുതല്‍ 45 വരെ...

0
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്...

ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19,...

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി...

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍...

കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്ദം...