പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുമായി പോലീസ് സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാധനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് നല്‍കി നിര്‍വഹിച്ചു.

ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് അക്ഷീണം യത്നിക്കുന്ന പോലീസിനെ എംഎല്‍എ ശ്ലാഘിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസിനും പ്രതിരോധ വസ്തുക്കള്‍ അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കുന്നതിലൂടെ പോലീസ് സൊസൈറ്റി അതുല്യമായ സേവനമാണ് ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ അഡീഷണല്‍ എസ്പി ആര്‍. രാജന്‍, പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാര്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, ഡിസിആര്‍ ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് സന്തോഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...