Sunday, April 20, 2025 3:58 pm

ജനാധിപത്യ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വിവരാവകാശ നിയമം നിലവില്‍ വന്നതോടെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ഭരണരംഗം കൂടുതല്‍ സുതാര്യ മാക്കുന്നതുവഴി ജനാധിപത്യ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വിവരാവകാശ നിയമം നിലവില്‍ വന്നതോടെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. എ എന്‍ ഷംസീറിന്‍റെ സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഭരണ നിര്‍വഹണ രംഗത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കാനും സേവനങ്ങള്‍ കാലതാമസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനും നിയമം സഹായകമായിട്ടുണ്ട്. ഭരണതലത്തിലെ ജനകീയവല്‍ക്കരണത്തിന് അത്തരത്തില്‍ ഇത് പുതിയ അധ്യായം തുറന്നിട്ടുണ്ട്. അതേസമയം, വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തെയും കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരേ അപേക്ഷകര്‍ പലതവണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്ത സങ്കീര്‍ണമായ വിഷയങ്ങള്‍ ഉന്നയിക്കുന്നതും മറുപടിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച്‌ അപ്പീല്‍ നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അപേക്ഷകര്‍ക്കുള്ള സൗജന്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുമുണ്ട്.

നിയമം കൂടുതല്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനായി സെക്രട്ടേറിയറ്റിലും തുടര്‍ന്ന് മറ്റു വകുപ്പുകളിലും വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തുന്നതായി ബോധ്യപ്പെടുന്ന സാഹചര്യങ്ങളില്‍ അത്തരം വ്യക്തികള്‍ക്ക് താക്കീത് നല്‍കിയും പൊതുശല്യക്കാരനായി പരാമര്‍ശിച്ചും സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ട്.

ഇത്തരം അപേക്ഷകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെങ്കിലും ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെടുന്ന അപേക്ഷകള്‍ നിരാകരിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച്‌ വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്തുക സര്‍ക്കാരിന് എളുപ്പമല്ല എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർമാണത്തിലെ അപാകത ; കോഴഞ്ചേരി ടികെ റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം...

0
കോഴഞ്ചേരി : നിർമാണത്തിലെ അപാകത. ഓടയിൽ വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0
മലപ്പുറം: ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പോലീസിന്റെ വലയിലായത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ...

ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ ശാസ്ത്ര സഹവാസ ക്യാമ്പ് തുടങ്ങി

0
ചാരുംമൂട് : ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ...

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...