‘ആക്രമണങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യത’ ; ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തി യൂട്യൂബും

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടണ്‍ : ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബ് അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാല്‍ഡ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. യൂട്യൂബ് ട്രംപിന്‍റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നത് എന്ന് പറയുന്ന വീഡിയോകള്‍ നീക്കിയതിന് പിന്നാലെ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്‍റെ ഭാഗമായി ഡൊണാല്‍ഡ് ജെ ട്രംപ് എന്ന അക്കൗണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നത്. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്ന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. 90 ദശലക്ഷത്തോളം ഫോളോവേഴ്‍സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്.

അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. സമൂഹമാധ്യമമായ ഫേസ്ബുക്കിന്‍റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്. ആ വിലക്ക് നീക്കാനുള്ള ഉദ്ദേശമില്ലെന്നും അവര്‍ വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...