ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സ് ഇ​ര​യെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യി​ല്ല

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍ : ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സ് ഇ​ര​യെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യി​ല്ല. മറ്റൊരു ദി​വ​സ​ത്തേ​ക്ക് മാ​റ്റി വെ​ച്ച​താ​യി പോലീ​സ്.

ക​ട​യ്ക്കാ​വൂ​ര്‍ പോ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പോ​ക്സോ കേ​സി​ല്‍ മാ​താ​വ് പി​ടി​യി​ലാ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും വ്യ​ക്ത​ത​ക്കും വേ​ണ്ടി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി മൊ​ഴി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ല​വി​ല്‍ കു​ട്ടി ന​ല്‍​കി​യ മൊ​ഴി മാ​താ​വു​മ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന പി​താ​വ് പ​റ​യി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പൊ​ലീ​സ് ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ല്‍ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന ഐ.​ജി അ​ത് വി​ല​ക്കി. അ​നു​മ​തി ത​ന്നി​ട്ട് ഇ​തി​ന്മേ​ല്‍ മ​റ്റു ന​ട​പ​ടി​ക​ള്‍ സീ​ക​രി​ച്ചാ​ല്‍ മ​തി എ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തേ സ​മ​യം പ്ര​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ ചൊ​ല്ലി​യും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​ദ്യ വി​വാ​ഹം മൊ​ഴി ചൊ​ല്ലി വേ​ര്‍​പെ​ടു​ത്തി എ​ന്നാ​ണ് ഇ​ദ്ദേ​ഹം നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്.

മ​ത​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​നാ​ല്‍ കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ജ​മാ​അ​ത്ത് ക​മ്മി​റ്റി ഇ​ത് നി​ഷേ​ധി​ച്ചു. ആ​ദ്യ വി​വാ​ഹം പ​ള്ളി ക​മ്മി​റ്റി​യു​ടെ അ​റി​വോ​ടെ വേ​ര്‍​പെ​ടു​ത്തി​യി​ട്ടി​െ​ല്ല​ന്നും അ​തി​നാ​ല്‍ ര​ണ്ടാം വി​വാ​ഹ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നാ​കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും ര​ണ്ടാം ഭാ​ര്യ​യും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...