Sunday, July 6, 2025 6:06 pm

കി​ഫ്ബി വി​മ​ര്‍​ശ​ക​ര്‍ വി​ക​സ​ന​വി​രു​ദ്ധ​രാ​ണ് : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വ​ന്ന​പ്പോ​ള്‍ ത​ന്നെ അ​തി​നെ പ​രി​ഹ​സി​ച്ച​വരു​ണ്ടെ​ന്നും എ​ന്നാ​ല​ത് യാ​ഥാ​ര്‍​ത്ഥ്യ​മാ​യെ​ന്നും ത​ക​ര്‍​ക്കാ​ന്‍ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ നി​ന്ന് കൊ​ടു​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​നേ​ട്ട​ങ്ങ​ളി​ല്‍ അ​സ്വ​സ്ഥ​രാ​കു​ന്ന​ത് വി​ക​ല​മാ​യ മ​ന​സു​ക​ള്‍ മാ​ത്ര​മാ​ണ്. സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും ന​ന്നാ​യ​പ്പോ​ള്‍ നാ​ട് സ​ന്തോ​ഷി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ടി​ന്‍റെ ആ​വ​ശ്യം പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള​താ​ണ​ത്. അ​തി​നാ​ല്‍ എ​ന്തി​ന​തി​ന് തു​ര​ങ്കം വ​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. കി​ഫ്ബി വി​മ​ര്‍​ശ​ക​ര്‍ വി​ക​സ​ന​വി​രു​ദ്ധ​രാ​ണ്. കേ​ര​ളം എ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ന​ന്നാ​കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​ന​ട​ക്കം വെ​പ്രാ​ള​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങ​നെ​യും ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. കി​ഫ്ബി പ​ദ്ധ​തി​ക​ള്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ വേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ പ​റ​യു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്ബോ​ള്‍ ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​തീ​ക്ഷ വ​ലു​താ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ക​സ​ന പ്ര​തീ​ക്ഷ നി​റ​വേ​റ്റാ​ന്‍ ആ​വ​ശ്യ​മാ​യ വി​ഭ​വം ന​മു​ക്കി​ല്ലാ​യി​രു​ന്നു. നി​ല​വി​ല്‍ കി​ഫ്ബി എ​ന്ന സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. അ​തി​നെ വി​പു​ലീ​ക​രി​ച്ച്‌ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​തി​നെ വി​പു​ല​പ്പെ​ടു​ത്തി. ബ​ജ​റ്റി​ന് താ​ങ്ങാ​നാ​കാ​ത്ത വി​ക​സ​ന പ​ദ്ധ​തി ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ പു​തി​യ ധ​ന​സ്രോ​ത​സ് വേ​ണം.

50,000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നാ​ക​ണം എ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ലി​പ്പോ​ള്‍ 55000ത്തി​ല​ധി​കം കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന അ​വ​സ്ഥ​യാ​യി. പ​ല​തും പൂ​ര്‍​ത്തി​യാ​ക്കി. അ​തി​നി​ട​യി​ലാ​ണ് കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...