ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു. സ്ഥലത്തിന്‍റെ ഉടമസ്ഥതാ തർക്കത്തെ തുടർന്ന് നിർത്തിവെച്ച നിർമ്മാണമാണ് പുനരാരംഭിച്ചത്. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായി 65 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം വിശ്രമ കേന്ദ്രം നിർമിക്കുന്നത്. പുനലൂർ-മൂവാറ്റുപുഴ പാതയോടു ചേർന്ന് തകര്‍ന്നുവീണ പഴയ പാലത്തിലേക്ക് പ്രവേശിച്ചിരുന്ന സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെയാണ് നിർമ്മാണം. മാസങ്ങൾക്കു മുൻപു നിർമ്മാണം തുടങ്ങിയപ്പോൾ കെഎസ്ഇബി എതിര്‍പ്പുമായി എത്തിയിരുന്നു.

11 കെവി വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും ഭീഷണിയാണെന്നായിരുന്നു എതിര്‍പ്പുന്നയിച്ചതിന് കാരണം. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് തൂണുകളും ലൈനും ഒരു വശത്തേക്കു നീക്കി. ഇതിനായി നദിയുടെ തീരത്തോടു ചേർന്ന ഭാഗം 10 അടി ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ചാണ് ചെയ്തത്. പിന്നിൽ സ്വകാര്യ വസ്തുവിനോടു ചേർന്ന ഭാഗത്തും 20 അടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. പില്ലറുകൾക്കായി വാനമെടുത്തു കമ്പികൾ നാട്ടി കോൺക്രീറ്റ് ചെയ്യുന്ന പണി പൂര്‍ത്തിയായി. ശുചിമുറികൾ, വിശ്രമമുറി, ഫീഡിങ് മുറി, ടീ സ്‌റ്റാൾ, ഉദ്യാനം എന്നിവ ഇവിടെ ക്രമീകരിക്കുകയാണ് ലക്ഷ്യം. പുനലൂർ-മൂവാറ്റുപുഴ പാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര യാത്രക്കാർക്കും നാട്ടുകാർക്കും ഇതു പ്രയോജനപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...