പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നൽകി. ക്ലോസ് കോൺടാക്ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു. രണ്ട് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് കളക്ടർ പറഞ്ഞു. വവ്വാലുകളെ ഒരു കാരണവശാലും തുരത്താൻ ശ്രമിക്കരുത് എന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ആറ് വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ 0491 2504002 എന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. രണ്ട് സിംപ്റ്റമാറ്റിക് കേസ് പാലക്കാട് ഉണ്ടെന്ന് കളക്ടർ അറിയിച്ചു.

നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. കേരളത്തിൽ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീം സംസ്ഥാനം സന്ദർശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണൽ ഔട്ട് ബ്രേക്ക് റസ്‌പോൺസ് ടീമായിരിക്കും കേരളത്തിൽ എത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...