Thursday, July 10, 2025 9:14 am

ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ തു​ട​ര്‍​ഭ​ര​ണം, കേ​ര​ള ച​രി​ത്ര​ത്തി​ലെ സ​മു​ജ്വ​ല​മാ​യ പു​തി​യ തു​ട​ക്കം : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ  തു​ട​ര്‍​ഭ​ര​ണം കേ​ര​ള ച​രി​ത്ര​ത്തി​ലെ സ​മു​ജ്വ​ല​മാ​യ പു​തി​യ തു​ട​ക്ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ന് മു​ന്നോ​ട്ടു​ള്ള പാ​ത​യൊ​രു​ക്കാ​ന്‍ ദീ​ര്‍​ഘ​ദൃ​ഷ്ടി​യു​ള്ള ഇടപെട​ലാ​ണ് എ​ല്ലാ പ്ര​തി​സ​ന്ധി​യെ​യും നേ​രി​ട്ട് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം ന​ട​ത്തി​യ​ത്. അ​തി​ന്റെ തു​ട​ര്‍​ച്ച​യാ​ണ് ഇപ്പോ​ഴു​ണ്ടാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ര​ണ്ടാം ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ആ​ദ്യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്. കേ​ര​ള വി​ക​സ​ന​ത്തി​ന്റെ പു​തി​യ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ​ഴ​യ നേട്ടങ്ങളെ ഉ​റ​പ്പി​ച്ച്‌ നി​ര്‍​ത്താ​നു​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം പ​രി​ശ്ര​മി​ച്ച​ത്.

കാ​ര്‍​ഷി​ക – ​വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​ടെ ഉ​ന്ന​മ​നം, പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​നം എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​ന ല​ക്ഷ്യ​മാ​യി​രു​ന്നു. സ​മ്പ​ദ് ഘ​ട​ന​യി​ലെ പ​രി​മി​ത വി​ഭ​വ​ങ്ങ​ളെ ഉ​ല്‍​പ്പാ​ദ​ന ക്ഷ​മ​വും സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​ത്.

കി​ഫ്ബി തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ന്റെ  വി​ക​സ​ന​ത്തി​ന് വ​ലി​യ കു​തി​പ്പാ​യി. ഓ​രോ വ​ര്‍​ഷ​വും പൂ​ര്‍​ത്തി​യാ​ക്കി​യ വാ​ഗ്ദാ​നം പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ടാ​യി ജ​ന​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി. പൊതുമേഖല​യെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ച്‌ ലാ​ഭ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. മു​ട​ങ്ങി​ക്കി​ട​ന്ന ഗെയില്‍ പൈ​പ്പ് ലൈ​ന്‍, ദേ​ശീ​യ​പാ​താ, വൈ​ദ്യു​തി പ്ര​സ​ര​ണ പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി.

കെ -​ ഫോ​ണ്‍ പോ​ലെ ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച്‌ മു​ന്നോ​ട്ട് പോ​യി. സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്ത് കുതിപ്പുണ്ടാക്കി. ഓ​ഖി​യും നി​പ്പ​യും വി​ഷ​മി​പ്പി​ച്ചു. ഏ​റ്റ​വും വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​ര​ട​ക്കം ഒ​ന്നു​ചേ​ര്‍​ന്നാ​ണ് പ്രള​യ​ത്തെ അ​തി​ജീ​വി​ച്ച​ത്.

പി​ന്നീ​ടാ​ണ് കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​ത്. അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം മി​ക​ച്ച രീ​തി​യി​ല്‍ മുന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക​യാ​ണ്. ജ​ന​ജീ​വി​തം ലോ​ക്ക്ഡൗ​ണി​ല്‍ താ​ളം തെ​റ്റി. അ​ത് മ​റി​ക​ട​ക്കാ​നു​ള്ള സാമ്പത്തി​ക സ​ഹാ​യം അ​ട​ക്കം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​ദ്യം കേ​ര​ളം ന​ട​പ്പാ​ക്കി. 20,000 കോ​ടി​യു​ടെ പാ​ക്കേ​ജി​നും തു​ട​ര്‍​ന്ന് നാ​ട്ടി​ലെ ഉ​ല്‍​പ്പാ​ദ​ന മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തി തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​നുമായി.

മ​ത​നി​ര​പേ​ക്ഷ​ത​യി​ലും ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളി​ലും ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന പാ​ര​മ്പര്യം സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇടപെ​ട്ടു. സി​എ​എ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ന്റെ നാ​ടാ​യി കേ​ര​ള​ത്തെ നി​ല​നി​ര്‍​ത്തു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​നാ​യെ​ന്ന​ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തെ നേ​ട്ട​മാ​ണ്.

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ 600 ല്‍ 580 ​ഉം നേ​ടി​യ​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ന്നാ​ണ്. ഈ ​നേ​ട്ട​ങ്ങ​ളെ തമസ്കരിക്കാന്‍ പ​ല​തും ന​ട​ന്നു. ജ​ന​ത്തി​ന് താ​ത്പ​ര്യം അ​ര്‍​ത്ഥ​ശൂ​ന്യ​മാ​യ വി​വാ​ദ​ങ്ങ​ളി​ല​ല്ല, നാ​ടി​ന്റെ  വി​ക​സ​ന​ത്തി​ലാ​ണ്. അ​നാ​വ​ശ്യ സം​ഘ​ര്‍​ഷ​മ​ല്ല, സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​മാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് ആ​ര് സ​ന്ന​ദ്ധ​മാ​കു​ന്നു​വോ അ​വ​ര്‍​ക്കൊ​പ്പ​മാ​യി​രി​ക്കും ജ​നം എ​ന്ന് കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഓ​ര്‍​മ്മി​പ്പി​ക്കു​ന്നു. അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ജാ​തി-​മ​ത വി​കാ​രം വ​ലി​യ തോ​തി​ല്‍ കു​ത്തി​പ്പൊ​ക്കി​യാ​ല്‍ അ​തി​നോ​ടൊ​പ്പം നില്‍ക്കാന്‍ ജ​നം ത​യ്യാ​റാ​കി​ല്ല

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കേ​ര​ള​ത്തി​ന്റെ സൈ​ന്യം എ​ന്ന് വി​ളി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത് അ​വ​ര്‍ കാ​ണി​ച്ച ത്യാ​ഗ​പൂര്‍ണ​മാ​യ ര​ക്ഷാ​ദൗ​ത്യ​മാ​ണ്. ജ​നം ജാ​ഗ്ര​ത​യോ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ നി​പ്പ​യെ ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്റെ  പു​രോ​ഗ​തി​ക്ക് അ​ടി​ത്ത​റ പാ​കി​യ വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും ജ​നം പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി.

കോ​വി​ഡ് കാ​ല​ത്ത് കേ​ര​ളം വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന​ത് പ്ര​തി​രോ​ധം ജ​ന പ​ങ്കാ​ളി​ത്ത​മു​ള്ള പ്ര​ക്രി​യ​യാ​യി മാ​റ്റി​യെ​ടു​ത്ത​ത് കൊ​ണ്ടാ​ണ്. ജ​ന​ത്തി​ന്റെ  പി​ന്തു​ണ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ  ക​രു​ത്ത്. ജ​ന​ത്തി​നൊ​പ്പ​മാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ ​പ്ര​വ​ര്‍​ത്തി​ക്കു​ക.

ഇ​നി​യും ഏ​റെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ട്. അ​തി​നു​പ​ക​രി​ക്കു​ന്ന ക​ര്‍​മ്മ പ​ദ്ധ​തി​യാ​ണ് എ​ല്‍​ഡി​എ​ഫ് വി​ഭാ​വ​നം ചെ​യ്ത​ത്. 50 ഇ​ന പ്ര​ധാ​ന പ​രി​പാ​ടി​ക​ളും 900 അ​നു​ബ​ന്ധ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് മു​ന്നോ​ട്ട് വെ​ച്ച​ത്. അ​വ​ പൂര്‍ണമാ​യി ന​ട​പ്പാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നഗരത്തിലെ ചതുപ്പിൽ യുവാവ് മരിച്ചനിലയിൽ ; സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

0
പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ചനിലയിൽ. തമിഴ്നാട്ടിലെ കരൂർ...

വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ

0
വാഡോദര : ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...